ബോളിവുഡ് താരം ഷാരൂഖ് ഖാന് ജയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. ജയ്പുരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ പൊതുസ്ഥലത്തു പുകവലിച്ചതിനാണ് സമന്‍സ്.
ഏപ്രില്‍ എട്ടിന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ ഷാരൂഖ് പുകവലിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ആനന്ദ് സിംഗ് റാത്തോഡ് ആണ് കോടതിയെ സമീപിച്ചത്.
ഷാരൂഖ് ആരാധകരെ വഴിതെറ്റിക്കുകയാണ് എന്നാണ് റാത്തോഡിന്റെ പരാതിയില്‍ പറയുന്നത്. കുറ്റം തെളിഞ്ഞാല്‍ ഷാരൂഖ് 500 രൂപ പിഴയൊടുക്കേണ്ടി വന്നേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല