വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ബോളിവുഡില്‍ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. വേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടന്‍ ഷൈനി അഹൂജക്കെതിരെ വീണ്ടും ആരോപണം. ഇക്കുറി ‘ഗോസ്റ്റ് ‘ എന്ന ചിത്രത്തില്‍ അഹൂജയ്‌ക്കൊപ്പം അഭിനയിച്ച നടി സയാലി ഭഗതാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഷിനേയ് തന്നെ ശൈല്യം ചെയ്തതായും കടന്നു പിടിക്കാന്‍ തുനിഞ്ഞതായുമാണ് സയാലിയുടെ ആരോപണങ്ങള്‍. ഷിനേയ് നടിയുടെ പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നും ബോളിവുഡില്‍ പരന്നിരുന്നു. ഒരു പ്രസിദ്ധീകരണത്തിലൂടെ താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ അവ പിന്‍വലിക്കാന്‍ സമ്മര്‍ദങ്ങള്‍ നേരിടുകയാണെന്നും സയാലി ആരോപിക്കുന്നു.
സംഭവം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫോണില്‍ തന്നെ ശല്യംചെയ്ത നടന്റെ ഭാര്യ അനുപമിനുമെതിരെ പൊലീസില്‍ പരാതിനല്‍കുമെന്ന് സയാലി പറഞ്ഞു. ഭര്‍ത്താവിന്റെ പ്രതിച്ഛായ മോശമാക്കാന്‍ താന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അനുപം ഭീഷണിപ്പെടുത്തിയതെന്നു് സയലാ പറയുന്നു. വേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഷിനേയിക്ക് കഴിഞ്ഞ ഏപ്രില്‍ 27ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല