യു കെ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്നും കോടികള്‍ തട്ടിപ്പു നടത്തി എന്ന് ആരോപിക്കപ്പെടുന്ന തടത്തില്‍ ജോബിയില്‍ നിന്നും പണം വാങ്ങി എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയില്‍നിന്നും ഷാജന്‍ സ്കറിയയെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്.ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് ലൈവ് ആയ മറുനാടന്‍ മലയാളി വെബ്സൈറ്റില്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .താന്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തക്കത്തിന് മറുനാടന്‍ മലയാളിയുടെ ടെക്‌നിക്കല്‍ വിഭാഗം പത്രത്തെ സ്വന്തമാക്കിയെന്നായിരുന്നു ഷാജന്റെ വാദം. ഷാജന്റെ ഈ വാദം തെറ്റാണെന്നും വിഗ് വാഗ് ടെക്നോളജീസിന് മറുനാടന്‍ മലയാളിയില്‍ പങ്കാളിത്തം ഉണ്ടെന്നും NRI മലയാളി ഇന്നലെ വ്യക്തമാക്കിയിരുന്നു.വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക p>
മറുനാടന്‍ മലയാളിയുടെ വെബ് വിലാസത്തില്‍ ഒരക്ഷരം മാത്രം മാറ്റി പുതിയൊരു പത്രത്തിന് രൂപം കൊടുത്ത ഷാജന്‍ തന്റേതാണ് യഥാര്‍ത്ഥ പത്രമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.എന്നാല്‍ വിഗ് വാഗ് ഉടമ സന്ദീപ് സാന്റിക്കും ഷാജന്‍ സ്കറിയക്കും ഈ പത്രത്തില്‍ തുല്യ പങ്കാളിത്തം ആണുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.ഈ തെളിവുകള്‍ പുറത്തായതോടെ ഷാജന്‍റെ വാദങ്ങള്‍ സംശയത്തിന്‍റെ നിഴലിലാണ്.വസ്തുതകള്‍ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ഷാജനെതിരെ കേസ് കൊടുക്കുമെന്നും മറുനാടന്‍ മലയാളി ഉടമകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല