1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

ഒടുവില്‍ ഷക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.

“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ. സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു. ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.