ഭുവനേശ്വരിയെ ആരും അത്ര പെട്ടെന്ന് മറക്കാന്‍ വഴിയില്ല. വ്യഭിചാര കേസില്‍ പെട്ട് അകത്താവുകയും സിനിമാലോകത്ത് വ്യഭിചാരം ചെയ്തുവരുന്ന നടികളുടെ ലിസ്റ്റ് പൊലീസിന് കൈമാറുകയും ചെയ്തുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിത്വമാണ് ഭുവനേശ്വരി. ഷക്കീലയെ അറിയാത്ത സിനിമാ പ്രേക്ഷകര്‍ കുറവായിരിക്കും. സോഫ്റ്റ് പോണ്‍ സിനിമകളിലൂടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തിയ ഗ്ലാമര്‍ താരമാണ് ഷക്കീല.
ഈ രണ്ട് താരങ്ങളും ഇതാ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോവുകയാണ്. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ഭുവനേശ്വരി മുഴുനീള ഗ്ലാമര്‍ വേഷത്തിലാണ് ഈ സിനിമയില്‍ അഭിനയിക്കുക. ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ച് കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന ഷക്കീല ഈ ചിത്രത്തിലൂടെ വീണ്ടും ഗ്ലാമര്‍ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
‘പച്ചനിറമേ റോജാക്കള്‍’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. യുവാക്കളെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്തായിരിക്കും ചിത്രം ഒരുങ്ങുക. ഇരുവര്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ ഉറപ്പ് തരുന്നു. എന്തായാലും സെന്‍സര്‍ ബോര്‍ഡിന് പണിയായി എന്നല്ലാതെ എന്ത് പറയാന്‍!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല