ഒരിടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഗ്ലാമര്‍ റോളുകളില്‍ നിന്ന് ചുടവടുമാറ്റി കോമഡി-ക്യാരക്ടര്‍ റോളുകളിലൂടെ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലൂടെ തിരിച്ചുവരാനുള്ള ശ്രമമാണ് പഴയകാല ഗ്ലാമര്‍താരം നടത്തുന്നത്.
ഏറെക്കാലത്തിന് ശേഷം ഷക്കീലയെ തേടി ഒരു നായിക വേഷവും എത്തിയിരിക്കുകയാണ്. ആസാമി എന്ന ചിത്രത്തില്‍ കപട സന്യാസിനിയായി ടൈറ്റില്‍ റോളിലാണ് നടി അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 112 കിലോഗ്രാം ഭാരമുണ്ടായിരുന്ന ശരീരം 85 കിലോഗ്രാമിലേക്ക് ഷക്കീല ചുരുക്കിയിരിക്കുകയാണ്. ഇതുമാത്രമല്ല, ആസാമിയില്‍ നായകനില്ലെന്നൊരു പ്രത്യേകതയുമുണ്ട്.
അടുത്തിടെ പൃഥ്വിരാജ് നായകനായ തേജാഭായിയിലും ഷക്കീല ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴില്‍ പച്ചനിറമേ റോജാക്കള്‍ എന്ന സിനിമയിലും ഷക്കീല അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല