സ്വന്തം ലേഖകൻ: അജിത്തിന്റെയും നടിയും ഭാര്യയുമായ ശാലിനിയുടെയും മകള്‍ അനൗഷ്കയെയും മകന് ആദ്വിക്കിനെയും മാതാപിതാക്കള്‍ക്കൊപ്പം കണ്ടാല്‍ ആരാധകര്‍ വെറുതെ വിടാറില്ല. അനൗഷ്ക ഇടയ്ക്കിടെ അജിത്തിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്വിക്കിനെ അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങനെ കാണാറില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തല ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ആദ്വിക്കും ശാലിനിയും ഒന്നിച്ചുള്ള ഒരു ചിത്രം.
ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന് എടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍ മൊബൈലുമായി പ്രത്യക്ഷപ്പെടുന്ന ശാലിനിയെ കണ്ട് അത്ഭുതം തീരുന്നില്ല ആരാധകര്‍ക്ക്. മടിയിലിരിക്കുന്ന മകനെ നോക്കി ‘കുട്ടിത്തല’ തന്നെയാണെന്നും ആരാധകര്‍ പറയുന്നു.
കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം വൈറലായതോടെയാണ് താരദമ്പതികളുടെ ലളിത ജീവിതം വാര്‍ത്തയായത്. അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2000ലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. 2008ലാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്. 2015 മാര്‍ച്ച് 2015ന് മകന് ആദ്വിക്കും ജനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല