സിബി തോമസ്
വരുന്ന വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന് ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്വെയില്‍സിലെ കഫന്‍ലീ കണവന്ഷന് സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്കുന്നു.
ജോലിയുടെ തിരക്കുകള്‍ വിട്ട്, നഗരത്തിന്റെ ആരവങ്ങളില്‍നിന്നകന്ന് ദൈവസാന്നിധ്യത്തിന്റെ സൌന്ദര്യം നുകരാന്‍ മൂന്നു ദിനരാത്രങ്ങള്‍. പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.. ആത്മാഭിഷേകത്തിന്റെ അഗ്നിയാല്‍ ജ്വലിക്കാന്‍ ഒരു അസുലഭാവസരം.
സ്വന്തം നാവിനെ ദൈവത്തിന്റെ സ്വരമാക്കിയ ഫാദര്‍ റോയ് പാലാട്ടി, ലോകമെമ്പാടും ദൈവവചനത്തിന്റെ അഗ്നി പ്രവഹിപ്പിക്കുന്ന ഡോക്ടര്‍ ജോണ്‍ ഡി, പതിനായിരക്കണക്കിനു കുട്ടികള്‍ക്ക് യേശുവിന്റെ സ്നേഹം പകര്‍ന്നു കൊടുക്കുന്ന ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ അമരക്കാരന് ബ്ര. സന്തോഷ് ക്രിസ്റ്റീന്‍, വിടുതല്‍ ശുശ്രൂഷയിലൂടെ ലോകമെങ്ങും അനേകരുടെ ജീവിതത്തെ നവീകരിക്കുന്ന ബ്ര. റെജി കൊട്ടാരം, കൂടാതെ ആത്മാവിന്റെ പ്രതിധ്വനികള്‍ക്കു കാതോര്‍ക്കുന്ന ശാലോം ശുശ്രൂഷകരായ പ്രൊഫ. കെ.ജെ.മാത്യുവും സാന്റോ തോമസ്സും ഒന്നിക്കുന്ന അപൂര്‍വ വേദി.
പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ തളര്‍ന്നുപോകുന്നവര്‍ക്കും, ആവര്‍ത്തനവിരസമായ ദിനചര്യകളില്‍ മനം മടുത്തവര്‍ക്കും, ആത്മീയ സംഘര്‍ഷങ്ങളില്‍ കഴിയുന്നവര്‍ക്കും പുതിയ ഉള്‍ക്കാഴ്ചകളും ബോധ്യങ്ങളും നേടാന്‍ ഈ ധ്യാനം തീര്‍ച്ചയായും ഉപകരിക്കും. നമ്മുടെ ജീവിതങ്ങളിലേക്ക് ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലുകള്‍ പ്രസരിപ്പിക്കുന്ന ഈ ധ്യാന ശുശ്രൂഷയിലേക്ക് ആത്മീയ ജീവിതത്തെ ഗൗരവമായി കാണുന്ന എല്ലാവരെയും ശാലോം യുകെ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
രാജു ജോസ്: 07939945138, ജെനി: 07423063994, ഡോ. നവീന്‍ ജോണ്‍: 07920 836298, റ്റിബി തോമസ്: 07737 934351, സിബി തോമസ്: 07988996412, അനൂപ്: 07533640833, ചെറിയാന്: 07460499931, മനോജ്: 07789863670
ഇമെയില്‍: europe@shalomworld.org
www.shalomworld.org എന്ന വെബ്സൈറ്റിലും പേര് രജിസ്റ്റര്‍ചെയ്യാം.
ധ്യാനവേദിയുടെ അഡ്രസ്സ്:
Cafen Lea Park Convention Cetnre
Dolfor, Newtown, Powys
SY16 4AJ Mid Wales
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല