ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡിലെ ശാലോം ഓഫീസില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍നിന്നും ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന സണ്ടേശാലോം യൂറോപ്പ് എഡിഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവ മൂല്യങ്ങളുള്ള എഴുത്തുകാരെ സജ്ജരാക്കുക എന്നതാണ് ഈ മീറ്റിങ്ങിന്റെ ഉദ്ദേശ്യം.
ഷെഫീല്‍ഡ് കത്തീഡ്രല്‍ ഹൌസിലെ ശാലോം ഓഫീസില്‍വച്ച് ഏപ്രില്‍ ഇരുപത്തിയാറാംതിയതി ഞായറാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു 4വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവ് ഫാദര്‍ റോയി പാലാട്ടി സി.എം.ഐയും ശാലോമിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സാന്റോ തോമസ് കാവില്‍പുരയിടവും ഈ സെമിനാറിനു നേതൃത്വം നല്‍കുന്നു.
ശാലോമിന്റെ മീഡിയാ മിനിസ്ട്രിയോടു ചേര്‍ന്ന് ലോക സുവിശേഷവല്‍ക്കരണത്തിനും യൂറോപ്പിന്റെ ആത്മീയ നവോഥാനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
ശാലോം യു.കെ ഓഫീസ്: 0114 2737139, സിബി തോമസ്: 07988996412, ഡോ. നവീന്‍ ജോണ്‍: 07920836298, രാജു ജോസ്: 07939945138
ഇമെയില്‍: europe@shalomworld.org
അഡ്രസ്സ്: Shalom Media Europe, Cathedral House, Norfolk tSreet, Sheffiled S1 2JB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല