പാചകത്തിനിടയില്‍ പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ജീവന്‍ നഷ്ടപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മയായ അറുപത്തിയാറുകാരി ഷമീം അക്തര്‍ ആണ് ഈ ഭാഗ്യഹീന. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഈ വീട്ടമ്മയ്ക്ക് ഒരു മാസത്തോളം വിദഗ്ദ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ ഇപ്പോള്‍ റോച്ഡെയ്ല്‍ ആശുപത്രി പുലിവാല് പിടിച്ചിരിക്കയാണ്.
2010 മാര്‍ച്ച് 15 നാണ് സ്വവസതിയില്‍ ചപ്പാത്തി ചുട്ടുകൊണ്ടിരുന്നതിനിടെ ഷമീം അക്തറിന് പൊള്ളലേറ്റതു. തീ സാരിയിലേക്ക് പടര്‍ന്നപ്പോള്‍ ഷമീം വിവരം അയല്‍ക്കാരെ ഫോണ്‍ ചെയ്തു അറിയിക്കുകയായിരുന്നു. പൊള്ളലേറ്റ ഭാഗങ്ങള്‍ റോച്ഡെയ്ല്‍ ആശുപത്രിയില്‍ വച്ച് ശുശ്രൂഷിക്കപ്പെട്ടു. ശേഷം വീട്ടിലേക്കു തിരികെപ്പോയ ഷമീം രണ്ടു ദിവസത്തിന് ശേഷം ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ഇതേ ആശുപത്രിയില്‍ തിരികെ എത്തി.
കാര്‍ഡിയോളജിസ്റ്റ് ആയ ഡോ:മൊഹമ്മദ് ഖാന്‍ ഹൃദയഭാഗങ്ങളിലേറ്റ പൊള്ളലുകള്‍ ആ സമയത്ത് മരുന്ന് വച്ച് കെട്ടുകയും ആന്റി ബയോട്ടിക്സ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോള്ളലുകളുടെ ഗൌരവ സ്വഭാവം കണക്കിലെടുത്ത് വിദഗ്ദ ചികിത്സക്കായി പിന്നീട് വിതന്‍ഷാ ഹോസ്പിറ്റലിലേക്ക് ചികിത്സക്കായി നിര്‍ദേശിക്കപ്പെട്ടു. അവിടുത്തെ ഡോക്റ്റര്‍ ആയ ഡോ:ജാക്കി ആന്‍ എഡ്വേര്‍ഡ്സ് പരിശോധനയില്‍ പൊള്ളലിന്റെ ആഴം വളരെകൂടുതലാണെന്ന് കണ്ടെത്തി. ഏപ്രില്‍ 12നാണ് ഷമീം ഈ ഡോക്റ്ററെ സന്ദര്‍ശിക്കുന്നത്. ആദ്യത്തെ നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ നല്ല രീതിയില്‍ ചികിത്സിക്കാതിരുന്നതാണ് ഈ അസുഖം ഇത്രയും വഷളാക്കിയത്.
മിസിസ് അക്തര്‍ ബഹുഅവയവസ്തംഭാനത്താല്‍ ആണ് വൈതെന്ഷോ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞത്. അതായത് പൊള്ളലേറ്റു ചികിത്സനേടി പത്തു ആഴ്ച്ചക്ക് ശേഷമാണ് ഇവര്‍ മരണമടഞ്ഞത്. ആശുപത്രികളില്‍ സംഭവിക്കുന്ന കുഞ്ഞു തെറ്റുകള്‍ക്ക്പോലും ജീവന്റെ വിലയാണ് ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നത്.
ഷമീം അക്തറിന്റെ കാര്യത്തില്‍ റോച്ഡെയ്ല്‍ ആതുരാലയത്തിനു എവിടെയോ പിഴവ് പറ്റി. ഭേദമാക്കാന്‍ സാധിക്കാതിരുന്ന പോള്ളലുകളും മറ്റു അണുബാധയും ഷമീം അക്തറിന്റെ മരണത്തിന് ആക്കം കൂട്ടി. ഹൃദയ സംബന്ധമായ രോഗങ്ങള്കൊണ്ട് മുന്‍പേ ഇവര്‍ പൊറുതിമുട്ടിയിരുന്നു. ഇതേ രീതിയിലുള്ള സംഭവങ്ങള്‍ ആവര്ത്തിക്കപ്പെടാതിരിക്കുവാന്‍ മുന്‍കരുതലുകള്‍ എടുക്കും എന്ന് മെഡിക്കല്‍ ഡയറക്ട്ടര്‍ ഡോ:സാലി ബ്രാഡ്ലി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല