ശ്വേതാ മേനോന് അവതരിപ്പിച്ച രതിചേച്ചി എന്ന കഥാപാത്രം പെട്ടെന്ന് പ്രേക്ഷകരുടെ മനസില്‍ നിന്ന് മായുകയില്ല. ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ ഗ്ളാമറിന് പുതിയ പരിവേഷവുമായി ശ്വേത നിറഞ്ഞുനിന്നത്. രതിനിര്‍വ്വേദത്തിന് പുറമെ കയം എന്ന ചിത്രത്തിലും ശ്വേതയുടെ ഗ്ളാമര്‍ പ്രകടനം മലയാളികള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഗ്ളാമര്‍ തരംഗവുമായി ശ്വേതയ്ക്ക് ഒത്ത എതിരാളി രംഗപ്രവേശം ചെയ്തിരിക്കുന്നു.
പഴയകാല ഗ്ളാമര്‍ ചിത്രമായ ചട്ടക്കാരി എന്ന സിനിമയുടെ റിമേക്കില്‍ നായികയായി അഭിനയിക്കുന്ന ഷംന കാസിമാണ് ശ്വേതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചട്ടക്കാരിയുടെ പ്രൊമോഷന് ചിത്രങ്ങളില്‍ ഏറെ ഗ്ളാമറായാണ് ഷംന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിയുടുപ്പുമിട്ട് നായകന് ഹേമന്ദുമായി ഇഴുകിച്ചേര്‍ന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ളാമറിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്ന് ഒരു അഭിമുഖത്തില്‍ നേരത്തെ തന്നെ ഷംന വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും ഷംനയുടെ വരവോടെ ശ്വേതയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്വേതയെവെച്ച് ചെയ്യാനിരുന്ന ചില ചിത്രങ്ങളിലേക്ക് ഷംനയെ പരിഗണിക്കുന്നതായാണ് അറിയുന്നത്. എന്നാല്‍ ഗ്ളാമര്‍ പരിവേഷം നിലനിര്‍ത്താന്‍ ശ്വേതാമേനോന് ഏറെനേരം ജിംനേഷ്യത്തില്‍ ചെലവിടുന്നതായാണ് മറ്റൊരു വിവരം. ഏതായാലും ഷംനയും ശ്വേതയും ഗ്ളാമറിന്റെ കാര്യത്തില്‍ മല്‍സരിച്ചാല്‍, മലയാള സിനിമയില്‍ ഇനിയും നിരവധി രതിനിര്വ്വേദങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല