സ്വന്തം ലേഖകന്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ ചെന്നൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 29 വയസായിരുന്നു. മരണകാരണം ഇതുവരേയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം റെക്കോര്‍ഡിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഷാനെ തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
‘ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ സംഗീത സംവിധായികയായത്. പ്രൈസ് ദ ലോര്‍ഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും പാടിയിട്ടുണ്ട്.
മഞ്ജുവാര്യറുടെ പുതിയ ചിത്രം ‘വേട്ട’ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായും ഷാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിലെ ഹിന്ദി ഗാനമാണ് രചിച്ചത്.
ഷാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ‘ദി സൗണ്ട് ബള്‍ബ്’ എന്ന ബാന്‍ഡിനും തുടക്കമിട്ടിരുന്നു. 2011 ആഗസ്തിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. തൊട്ടുപിന്നാലെ 2012 ഫിബ്രവരിയില്‍ മകന്‍ റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല