സ്വന്തം ലേഖകൻ: നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ ഷെയ്‌ന്റെ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ.
അതേസമയം, നിർമ്മാതാക്കളെ മനോരോഗികൾ എന്നു വിളിച്ചയാളുമായി ചർച്ചയ്ക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലാണ് ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടര്‍ന്നതോടെയാണ് ഷെയിന്‍ നിഗവുമായി സഹകരിക്കില്ല എന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വലിയ പെരുന്നാള്‍ ആണ് ഷെയിന്റെതായി പുറത്ത് വന്ന അവസാന ചിത്രം. കഴിഞ്ഞ ഒന്നര മാസമായി ഷെയിന്‍ അഭിനയിക്കുന്ന വെയില്‍, കുര്‍ബാനി അടക്കമുളള സിനിമകളുടെ ചിത്രീകരണം പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല