പ്രസിദ്ധ ബ്രിട്ടീഷ് നടി ലിസ് ഹാര്‍ലിയുമായി വിവാഹ നിശ്ചയം കഴിഞഞതായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണ്‍ സമ്മതിച്ചു. സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ശേഷമാണ് വോണ്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിവാഹമോതിരം ധരിച്ച ഹാര്‍ലിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിഴക്കേ സ്‌കോട്ട്‌ലാന്റിലെ കിങ്‌സ്ബാന്‍സ് ക്ലബ്ബില്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് കാണാന്‍ വന്നതായിരുന്നു ഇവര്‍. പത്ത് മാസത്തോളമായി ഇവര്‍ ഒരുമിച്ചാണ് താമസം. ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി അരുണ്‍ നായരുടെ മുന്‍ ഭാര്യയാണ് ലിസ് ഹാര്‍ലി.
വോണുമായുള്ള ബന്ധം വാര്‍ത്തകളില്‍ നിരഞ്ഞതിനെ തുടര്‍ന്നാണ് അരുണ്‍ നായരുമായി ഹാര്‍ലിയുടെ ബന്ധം ഇല്ലാതായത്. അരുണിന്റെ ബാര്യയായിരിക്കുമ്പോള്‍ വോണിനൊപ്പം ലിസ് ഒരു ഹോട്ടലില്‍ രണ്ട് രാത്രി കഴിഞ്ഞു എന്നും ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഹാര്‍ലിയുമായുള്ള സമയത്ത് വോണ്‍ മറ്റൊരു സ്്ത്രീയുമായി ബന്ധമുണ്ടെന്നത് ഏറെ വിവാദം ഉണ്ടാക്കി. ഓസ്‌ട്രേലിയക്കാരി ക്ക് വോണ്‍ ലൈംഗികച്ചുവയുള്ള എസ്എംഎസുകള്‍ അയച്ചു എന്ന വാര്‍ത്ത കോളിളമുണ്ടാക്കിയിനെത്തുടര്‍ന്ന് ലിസ്- വോണ്‍ ബന്ധം വഷളായിരുന്നു.
2007ലാണ് ഷെയ്ന്‍വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതിനു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും കോച്ചുമായി തുടരുകയായിരുന്നു വോണ്‍. 145 ടെസ്റ്റ് കളിച്ചിട്ടുള്ള വോണ്‍ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 194 ഏകദിനങ്ങളില്‍ നിന്നായി 293 വിക്കറ്റുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. പ്രസിദ്ധ നടിയും മോഡലുമായ ലിസ് ഹാര്‍ലി നിരവധി ഇംഗ്ലീഷ് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല