സ്വന്തം ലേഖകന്‍: ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രധാന മന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് പിന്‍മാറാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം കേരളത്തിലെത്തുന്ന ആദ്യ പരിപാടിയാണിത്. അതുകൊണ്ട് തന്നെ പൂര്‍ണമായും മോദിയ്ക്ക് മാത്രം പ്രാധാന്യം ലഭിയ്ക്കുന്ന പരിപാടിയാകണം എന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ബന്ധമുണ്ടത്രെ.
ആദ്യം തയ്യാറാക്കിയ കാര്യപരിപാടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് തിരുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൈര്‍ഘ്യവും നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 15 മിനിട്ട് പ്രസംഗം ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇപ്പോഴത് 35 മിനിറ്റാക്കി കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ആകെ 45 മിനിട്ടാണ് പരിപാടി. ഇതില്‍ പ്രസംഗം എന്ന രീതിയില്‍ മോദി മാത്രമേ സംസാരിയ്ക്കാനിടയുള്ളൂ എന്നാണ് സൂചനകള്‍.
ആദ്യം കാര്യപരിപാടിയില്‍ ഉള്‍പെടുത്താതിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ പ്രധാനമന്ത്രിയ്‌ക്കെന്ന് മാത്രമല്ല, ബിജെപി നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ ക്ഷണമില്ല. ഇതാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലത്ത് നടത്തുന്ന ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ് സി.പി.എം. ബഹിഷ്‌കരിക്കു. ഒപ്പം കെ.പി.സി.സി. പ്രാര്‍ഥനയും നടത്തും. മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനാല്‍ പ്രതിഷേധിച്ചാണിത്. ചടങ്ങില്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്നു സി.പി.എം. നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല