സ്വന്തം ലേഖകന്‍: കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടനത്തിലാണ് സുഹാന കാഴ്ചക്കാരുടെ മനസിളക്കിലക്കിയത്. ആലിയ ഭട്ടും ജാക്വിലിനും സോനം കപൂറുമെല്ലാം ഉണ്ടായിട്ടും അതിഥികളുടേയും കാമറകളുടേയും ശ്രദ്ധ മുഴുവന്‍ സുഹാനയിലായിരുന്നു.
ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ അര്‍ഥത്തിലും അമ്മയുടെ പാര്‍ട്ടിയിലെ താരമായി. അച്ഛന്‍ ഷാരൂഖിനൊപ്പമാണ് സുഹാന പാര്‍ട്ടിക്കെത്തിയത്. വന്നത് മുതല്‍ സകലരുടെയും കണ്ണുകള്‍ സുഹാനയിലായിരുന്നു. ഇരുവരും യാതൊരു മടിയും കൂടാതെ യഥേഷ്ടം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരു ചോദ്യം മാത്രം ബാക്കി. എന്നാണ് സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമെന്ന്.
എന്നാല്‍ തന്റെ സ്വതസിദ്ധമായ ചിരിയായിരുന്നു ഷാരൂഖിന്റെ മറുപടി. ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പുറമെ മലൈക അറോറ, ഫറ ഖാന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, സൊഹൈല്‍ ഖാന്‍, അമൃത അറോറ, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല