എന്‍സിപി തലവന്‍ ശരത് പവാറും പാര്‍ട്ടി അംഗം പ്രഫുല്‍ പട്ടേലും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെന്ന് സൂചന. പവാറിനെ പിന്തള്ളി ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയതിലുള്ള പ്രതിഷേധമാണ് രാജിയ്ക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ച തങ്ങള്‍ ഓഫീസിലെത്തില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ സീനിയോറിറ്റി അനുസരിച്ച് പവാറിനെയായിരുന്നു രണ്ടാമനാക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍സിപിയ്ക്ക് കേവലം ഒന്‍പത് എംപിമാര്‍ മാത്രമേയുള്ളൂവെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് പവാറിന് മന്ത്രിസഭയിലെ രണ്ടാമന് പദവി നിഷേധിക്കുകയായിരുന്നു. പകരം പ്രതിരോധമന്ത്രി എകെ ആന്റണിയ്ക്കാണ് രണ്ടാമന് പദവി നല്‍കിയത്. ഇതില്‍ എന്‍സിപി അതൃപ്തരായിരുന്നു.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിക്ക് തൊട്ടരികിലുള്ള പ്രണബിന്റെ കേസരയാണ് എകെ ആന്റണിക്കായാണ് മാറ്റിവെച്ചത്. ആന്റണിക്ക് തൊട്ടടുത്ത ഇരിപ്പിടമാണ് ശരദ് പവാറിന് നല്‍കിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെയെ ആഭ്യന്തര മന്ത്രിയാക്കി ചിദംബരത്തെ വീണ്ടും ധനമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാഹുല്‍ മന്ത്രിസഭയിലെത്താനുള്ള സാധ്യതയും ദില്ലിവൃത്തങ്ങള് തള്ളിക്കളയുന്നില്ല.
Posted by: Nisha Bose
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല