മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവ ഫെഡറേഷന് കപ്പില്‍ റഷ്യയെ പ്രതിനിധീകരിക്കാന്‍ സമ്മതം മൂളി. സ്പെയ്നെതിരേ ഒന്നാം റൗണ്ട് പോരാട്ടത്തിന് എന്തായാലും കളത്തിലിറങ്ങുമെന്ന് ലോക നാലാം നമ്പര്‍ താരം അറിയിച്ചു. മറ്റാരൊക്കെ ടീമിലുണ്ടാകുമെന്നറിയില്ലെന്നും താരം.
മോസ്കോയില്‍ കളിക്കാനാകുന്നത് ഏറെ സന്തോഷമേകുന്നുവെന്നും ഷറപ്പോവ. ഫെബ്രുവരി 4,5 തിയതികളിലാണ് മത്സരം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സിനെതിരേ ഇറങ്ങിയ ശേഷം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല