1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

ബോളിവുഡ് താരരാജാവ് ഷാരുഖ് ഖാന്‍ ആദ്യമായി മലയാളത്തിലെത്തുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഫാദേഴ്സ് ഡേ’ എന്ന സിനിമയുടെ പ്രൊമോഷണല്‍ കാമ്പയിനുകളിലാണ് ഷാരുഖ് പങ്കെടുക്കുന്നത്. ഇതിനുവേണ്ടി തയ്യാറാക്കുന്ന ലഘുചിത്രങ്ങളില്‍ ഷാരുഖ് അഭിനയിക്കുമെന്നാണ് സൂചന.

ഷാരുഖ് ഖാനൊപ്പം ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തിന്‍റെ പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കും. മാത്രമല്ല പൂക്കുട്ടി ഈ സിനിമയില്‍ പൂക്കുട്ടിയായിത്തന്നെ അഭിനയിക്കുന്നുമുണ്ട്.

മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വച്ച് കഴിഞ്ഞയാഴ്ച കലവൂര്‍ രവികുമാര്‍ ഷാരുഖ് ഖാനുമായി ചര്‍ച്ച നടത്തി. ചിത്രത്തിന്‍റെ കഥ രവികുമാര്‍ കിംഗ് ഖാന് വിശദീകരിച്ചു. കഥ ഇഷ്ടമായ ഷാരുഖ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ കാമ്പയിനുകളില്‍ തന്‍റെ സാന്നിധ്യം ഉറപ്പുനല്‍കി. മുമ്പ് ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയുടെ പോസ്റ്ററുകളില്‍ തന്‍റെ ചിത്രം ഉപയോഗിക്കാന്‍ ഷാരുഖ് ഖാന്‍ അനുമതി നല്‍കിയിരുന്നു.

ലാല്‍, രേവതി, വിനീത്, ജഗതി, കെ പി എ സി ലളിത, ശങ്കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫാദേഴ്സ് ഡേ’യില്‍ പുതുമുഖം ഷഹീസ് നായകനാകുന്നു. മിസ് കേരള ഇന്ദു തമ്പിയാണ് നായിക.

‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന മനോഹരമായ സിനിമയ്ക്ക് ശേഷം കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ഫാദേഴ്സ് ഡേയുടെ ചിത്രീകരണം കണ്ണൂരില്‍ ഈ മാസം അവസാനം തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.