1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: വർഷത്തിൽ 2 കോടി യാത്രക്കാരെ ഉൾക്കൊള്ളുംവിധം ഷാർജ രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നു. 240 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന്റെ ശേഷിയും സൗകര്യങ്ങളും വികസിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു.

വികസനം പൂർത്തിയാകുന്നതോടെ ദേശീയ എയർലൈനായ എയർ അറേബ്യയ്ക്ക് 48, മറ്റ് എയർലൈനുകൾക്ക് 17 ഉൾപ്പെടെ 66 കൗണ്ടറുകളും 20 ഇ– ഗേറ്റുകളും ഉണ്ടാകും. ഡ്യൂട്ടി ഫ്രീ ഏരിയ 2,500 ചതുരശ്ര മീറ്ററായി വിപുലീകരിക്കും. വലിയ ഫുഡ് കോർട്ടും വരും.

എയർബസ് എ 320, ബോയിങ് 737 തുടങ്ങിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ 3 അറൈവൽ ഗേറ്റുകൾ സജ്ജമാക്കും. പാസഞ്ചർ വിമാനങ്ങൾക്കായി നവീന 12 പാർക്കിങ് സ്ഥലങ്ങളും അധികമായി നിർമിക്കും. കാർ പാർക്കിങ് സൗകര്യം 373 ആക്കി വർധിപ്പിക്കും. കൂടാതെ 50 മുറികളുള്ള ആഡംബര ഹോട്ടൽ സ്ഥാപിക്കുമെന്നും അൽമിദ്ഫ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.