സ്വന്തം ലേഖകൻ: യാത്രക്കാർക്ക് പുതിയ ഇളവുകളും സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം. വേനൽക്കാല സീസണിന്‍റെ ഭാഗമായാണ് പരിപാടികൾ സംഘിടിപ്പിച്ചിരിക്കുന്നത്. ആകർഷകമായ വിവിധ പരിപാടികളാണ് വിമാനത്താവള അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. ആഗസ്റ്റ് 22 വരെ നീളുന്ന കാമ്പയിൻ ആണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ യാത്ര ആകർഷകമാക്കാൻ വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. തടസ്സമില്ലാത്ത യാത്രാനുഭവങ്ങൾ നൽകുക.
അതേസമയം, കഴിഞ്ഞ വർഷം യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റോഡപകടങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോൾ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും യുവാക്കളും പുതുതായി ലൈസൻസ് നേടിയവരുമാണെന്ന് പഠന റിപ്പോർട്ട്. 2022ൽ 3945 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 ശതമാനം അപകടങ്ങളും സംഭവിച്ചത് യുവാക്കളുടെ അശ്രദ്ധമൂലമാണ്. കഴിഞ്ഞ വർഷം 530 അപകടങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിലും യുവാക്കൾ തന്നെയാണ് കൂടുതലായി ഉള്ളത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമിത വേഗത, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരിക്കൽ, പെട്ടെന്ന് ലെെൻ മാറുക തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം. 790 അപകടങ്ങളും സംഭവിച്ചത് വാഹനങ്ങൾ പെട്ടെന്ന് വേഗത കുറക്കുന്നതിനാലാണ്. 675 കേസുകളിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാലാണ് അപകടം സംഭവിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതാണ് 533 അപകടങ്ങൾക്ക് കാരണം.
എമിറേറ്റിലെ വാണിജ്യ, താമസ കെട്ടിടങ്ങളിലെ കേന്ദ്രീകൃത എൽപിജി സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആറുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിൻ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി 2800ഓളം കെട്ടിടങ്ങളിൽ പരിശോധന നടത്തി. അബുദാബി ഊര്‍ജ വകുപ്പാണ് പരിശോധന നടത്തുന്നത്.
പാചകവാതക സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെ ഉത്തരവാദിത്തം ഉടമസ്ഥരില്‍ നിക്ഷിപ്തമായിരിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും.
പരിശോധന നടത്തുന്നതിന്‍റെ ഒരാഴ്ച മുമ്പ് കെട്ടിട ഉടമകള്‍ക്കും സ്ഥാപന മാനേജര്‍മാര്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കും. കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ച് വാടകക്കാരെ ഇക്കാര്യം അറിയിക്കണം. ഉദ്യോഗസ്ഥർ പരിശോധനാ നടപടികളുമായി എത്തുമ്പോൾ സഹകരിക്കാൻ അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല