സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ നാലു ഗോഡൗണുകള്‍ കത്തിനശിച്ചു, വന്‍ നാശനഷ്ടം. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 7 ലാണ് തീപിടിത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നകുന്ന സൂചന.
സമ്‌നാന്‍, മുവൈലിഹ്, അല്‍ സജ്ജ, ഷാര്‍ജ സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ തീപിടിത്തം വൈകിട്ട് നാല് മണിയോടെയാണ് അണയ്ക്കാന്‍ സാധിച്ചത്.
ക്‌ളീനിംഗ് ഉപകരണങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണുകളാണ് അഗ്‌നിക്കിരയായത്. കനത്ത നഷ്ടമാണ് ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സമീപത്തെ മറ്റ് ഗോഡൗണുകളിലേയ്ക്ക് തീ പടരുന്നത് അണയ്ക്കാന്‍ സാധിച്ചത്. നാല് ഗോഡൗണുകള്‍ കത്തി നശിച്ചുവെങ്കിലും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍, ഗോഡൗണുകള്‍ എന്നിവയില്‍ തീ പടര്‍ന്നിട്ടില്ല. എന്നാല്‍ കെട്ടിടങ്ങളെല്ലാം കനത്ത പുക മൂടിയ അവസ്ഥയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല