സ്വന്തം ലേഖകൻ: യാത്ര ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയാണെങ്കിൽ ക്യൂ നിൽക്കാതെ അകത്തു കയറാം. ഓട്ടോമേറ്റഡ് പ്രക്രിയകൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക്ക്-ഇൻ , ബാഗേജ് ഡ്രോപ്പ്, പാസ്‌പോർട്ട് പരിശോധന എന്നിവയെല്ലാം സ്വന്തമായി ചെയ്യാൻ സാധിക്കും.
എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കിയോസ്‌കിലേക്ക് പോയി ഒന്നുകിൽ അവരുടെ പാസ്‌പോർട്ട് സ്കാൻ ചെയ്യാം അല്ലെങ്കിൽ അവരുടെ പാസഞ്ചർ നെയിം റെക്കോർഡ് നൽകാൻ സാധിക്കും. വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ ബോർഡിംഗ് പാസും ബാഗ് ടാഗും പ്രിന്റ് ചെയ്യത് ലഭിക്കും.
സ്വയം ചെക്ക്-ഇൻ കിയോസ്ക് ഉപയോഗിക്കുമ്പോൾ യാത്രക്കാർക്ക് അവരുടെ ബാഗ് ടാഗ് പ്രിന്റ് ചെയ്യാം. അവർ ഓൺലൈനിൽ ചെക്ക്-ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ടാഗ് പ്രിന്റ് ചെയ്യാൻ ‘ടാഗ് ആൻഡ് ഫ്ലൈ’ കിയോസ്‌കിലേക്ക് പോകാം, തുടർന്ന് സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറിലേക്ക് പോകാം. അവിടെ നിന്നും ബാഗുകൾ ടാഗ് ചെയ്യാൻ സാധിക്കും. ക്യൂ നിൽക്കാതെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
യാത്രക്കാർ അവരുടെ പാസ്‌പോർട്ട് ഫോട്ടോ പേജ് ഇ-റീഡറിൽ ചെക്ക് ചെയ്യണം. ഇവിടെ ഇ-റീഡർ ഉപയോഗിച്ച് ബാർകോഡ് സ്കാൻ ചെയ്യാൻ സാധിക്കും. പിന്നീട് സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ച് നിയുക്ത സ്ഥലത്ത് നിൽക്കുകയും ക്യാമറയിലേക്ക് നോക്കുകയും വേണം. അപ്പോൾ സ്മാർട്ട് ഗേറ്റ് തുറക്കും. പിന്നീട് യാത്രക്കാർക്ക് യാത്ര തുടരാൻ സാധിക്കും. ഒരുപാട് നേരം ക്യൂ നിൽക്കാതെ തന്നെ വിമാനത്തിൽ കയറാൻ യാത്രക്കാർക്ക് പോകാം. പുതിയ ഇലക്ട്രോണിക് ഗേറ്റുകളിലൂടെയാണ് ഇവർക്ക് പെട്ടെന്ന് പോകാൻ സാധിക്കും.
ഷാർജ എയർപോർട്ട് അതോറിറ്റി യാത്രക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിന് വേണ്ടിയാണ് സ്‌മാർട്ട് ഇൻഫർമേഷൻ ഡെസ്‌ക്’ ആരംഭിച്ചിരിക്കുന്നത്. കസ്റ്റമർ സർവീസ് സ്റ്റാഫുമായി ഇവിടെ എത്തിയാൽ ആശയ വിനിമയം നടത്താൻ സാധിക്കും. അതിന് വേണ്ടിയാണ് ‘സ്‌മാർട്ട് ഇൻഫർമേഷൻ ഡെസ്‌ക്’ ആരംഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഈ സംവിധാനത്തിൽ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ യാത്രക്കാർക്ക് ‘സ്‌മാർട്ട് ഇൻഫർമേഷൻ ഡെസ്‌കിൽ സഹായം ചോദിക്കാൻ സാധിക്കും. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങൾ എല്ലാം പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല