സ്വന്തം ലേഖകൻ: ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇൗ മാസം 20 മുതൽ ഷാർജയില്‍ പാർക്കിങ് ഫീസ് നൽകേണ്ടതില്ല. എന്നാൽ, നീല നിറത്തിൽ പാർക്കിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകളിലും അവധി ദിനത്തിലും ഫീസ് അടയ്ക്കുന്നത് തുടരും.
ഷാർജ സർക്കാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊതുമേഖലാ ജീവനക്കാർക്കുള്ള ഇസ്ലാമിക് നവവത്സര അവധി പ്രഖ്യാപിച്ചത്. ഷാർജ സർക്കാരിന്റെ ഹ്യൂമൻ റിസോഴ്സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം 20 മുതല്‍ പുതുവത്സര അവധി ആരംഭിക്കും. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക.
ഷാര്‍ജ സര്‍ക്കാരിന്റെ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ഇസ്ലാമിക് ന്യൂ ഇയര്‍ അവധി വ്യാഴാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ സര്‍ക്കാരിന്റെ ഹ്യൂമന്‍ റിസോഴ്സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം, 2023 ജൂലൈ 20ന് സമാനമായി വ്യാഴാഴ്ച ഹിജ്രി പുതുവത്സര അവധി ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല