
സ്വന്തം ലേഖകൻ: വിദേശികളോടുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് പുതിയ പദ്ധതിയുമായ ഷാർജ പോലീസ്. ഷാർജ പോലീസ് ‘സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്’ ആണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 192 ഭാഷകളിൽ ഈ സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് അവരുടെ മാതൃഭാഷയിൽ ഇനി ആശയ വിനിമയം നടത്താൻ സാധിക്കും.
ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ ആണ് ഇക്കാര്യം അറിയിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തുന്നവർ പലരും ഭാഷ അറിയാതെ കഷ്ടപ്പെടുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ ആണ് ഇത്തരത്തിലൊരു സംവിധാനവുമായി ഷാർജ പോലീസ് എത്തിയിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സാമൂഹിക സേവനവും സുരക്ഷയും രാജ്യത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. വിദേശികൾ കേസുമായി എത്തുമ്പോൾ അവർക്ക് കൂടുതൽ നിർദേശങ്ങൾ നൽകാൻ ഫലപ്രദമാകുന്ന സംവിധാനം ആണ് ഇത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട പല കേസുകളിലും തീർപ്പ് ഉണ്ടാക്കാൻ സാധിക്കും എന്നാണ് അധികൃതർ പറയുന്നത്.
വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി രാജ്യത്തെ നിയമ പ്രവർത്തനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയും ഉപയോഗിക്കാൻ സാധിക്കും. ‘റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ’ സംവിധാനവും ഷാർജ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആയി കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇതിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയെന്നാണ് വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല