1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2017

 

സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മുന്നറിയിപ്പില്ലാതെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി, എന്തു ചെയ്യണമെന്നറിയാതെ അമ്പതോളം മലയാളി ജീവനക്കാര്‍ ദുരിതത്തില്‍. മലയാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പെട്ടെന്നൊരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരു കാരണവുമില്ലാതെ അടച്ചുപൂട്ടുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.

ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.>ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ആദ്യം പൂട്ടിയത്. ഈ മാസം ആദ്യമായിരുന്നു സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള നാലു സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉടമയെ വിളിച്ചിട്ടു കിട്ടുന്നുമില്ല. പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ എടുക്കാനോ നാട്ടില്‍ പോകാനോ പോലും ഇവര്‍ക്കു സാധിക്കുന്നുമില്ല. സൂപ്പര്‍മാര്‍ക്കറ്റ് അടഞ്ഞുകിടക്കുന്നതിനാല്‍ ഭക്ഷണസാധനങ്ങളും എടുക്കാന്‍ സാധിക്കുന്നുമില്ല.

ഉടമസ്ഥന്‍ ശമ്പളം നല്‍കിയിട്ടില്ലാത്തതിനാല്‍ ഭക്ഷണത്തിനായി വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു. ഉടമയെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും മുങ്ങിയതായി സംശയിക്കുന്നെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ തൊഴില്‍മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ രണ്ടുതവണ താമസസ്ഥലത്തെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ ചുമതലയുള്ളയാളുടെ കനിവിലാണ് ഇത് തല്‍ക്കാലം പുനഃസ്ഥാപിച്ചത്. കുറേ പേര്‍ ഇതിനകം നാട്ടിലെത്തിയെങ്കിലും അതിനും സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ് ബാക്കിയുള്ളവര്‍. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും സ്ഥാപനത്തിന്റെ പ്രധാന ഓഫിസിലാണുള്ളത്.

മലയാളികള്‍ക്കു പുറമെ ഒരു ഉത്തര്‍പ്രദേശ്, ദില്ലി, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജീവനക്കാരിലുണ്ട്. ഇതില്‍ നാലു സ്ത്രികളും ഉള്‍പ്പെടും. കട അടച്ചുപൂട്ടുന്ന വിവരം നേരത്തെ ജോലിക്കാരെ അറിയിച്ചിരുന്നില്ലെങ്കിലും പൂട്ടുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കാര്യമായി ഇറക്കിയിരുന്നില്ല. ഒരു ദിവസം പതിവു പോലെ ജോലിക്കത്തെിയപ്പോള്‍ സ്ഥാപനങ്ങള്‍ അടഞ്ഞത് കിടക്കുന്നതാണ് കണ്ടതെന്നും തൊഴിലാളികള്‍ പറയുന്നു. എംബസി അധികൃതര്‍ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.