സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം.
രാജ്യാന്തര വിപണിയില്‍ എണ്ണ വിലിയിടിവിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിയ്ക്കുന്നത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിയ്ക്കുന്നത്.
പകല്‍ സമയത്ത് യാത്ര ചെയ്യുമ്പോള്‍ മൂന്നര ദിര്‍ഹത്തില്‍ നിന്നായിരിയ്ക്കും മീറ്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാത്രി കാലങ്ങളില്‍ ഇത് നാല് ദിര്‍ഹമായിരിയ്ക്കും. ഓരോ 650 മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ടാക്‌സി മീറ്ററില്‍ വര്‍ധന രേഖപ്പെടുത്തും.
പതിനൊന്നര ദിര്‍ഹത്തിന് താഴെയാണ് യാത്രക്കൂലിയെങ്കില്‍ യാത്രക്കാര്‍ മിനിമം നിരക്കായ പതിനൊന്നര ദിര്‍ഹം നല്‍കണം. ഏറെക്കാലമായി ടാക്‌സിക്കമ്പനികളും നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നു. 2012 ലാണ് അവസാനമായി ഷാര്‍ജയില്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല