സല്‍മാന്‍ ഖാനെയും കത്രീനാ കൈഫിനെയും വാനോളം പുകഴ്ത്തി ഷാരൂഖ് ഖാന്‍ രംഗത്തെത്തി. സ്‌ക്രീനിലെ ഗംഭീരകെമിസ്ട്രിയില്‍ തനിക്ക് വിശ്വാസമില്ല. ഷാരൂഖ് -കാജോല്‍, സല്‍മാന്‍-കത്രീനാ രസതന്ത്രമെന്നൊക്കെ പറഞ്ഞുകേള്‍ക്കാന്‍ മാത്രമാണ് രസം. പക്ഷേ സല്‍മാന്‍ ഖാനും കത്രീനാ കൈഫും ഒരു സ്‌ക്രീനില്‍ ഒന്നിച്ചെത്തിയാല്‍ താനടക്കമുള്ള പ്രേക്ഷകര്‍ അത്ഭുതപ്പെടും. ബോളിവുഡിലെ അത്ഭുതജോഡികളാണ് അവര്‍. ;സുഹൃത്തുക്കളെ പോലും പിശുക്കി മാത്രം പുകഴ്ത്തുന്ന കിംഗ് ഖാന്റെ സല്‍മാന്‍ സ്തുതി ഇങ്ങനെ നീളുന്നു.
വിജയചിത്രങ്ങള്‍ക്കൊപ്പം ‘സത്യമേവ ജയതേ’യിലൂടെ ആമിര്‍ഖാനും തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് ബ്‌ളോക് ബസ്റ്ററുകളിലൂടെ സല്‍മാനും ബോളിവുഡിന്റെ ഒന്നാം നിര ഭദ്രമായി നിലനിര്‍ത്തുമ്പോള്‍ പരാജയം തുടര്‍ച്ചയായി രുചിക്കേണ്ടിവന്ന ബാദ്ഷാ മറ്റെന്ത് പറയാന്‍.
സല്‍മാന്‍-കത്രീനാ ജോഡികളുടെ ‘ഏക് താ ടൈഗര്‍’ നിര്‍മ്മിക്കുന്നത് ആദിത്യാ ചോപ്രയെന്ന തന്റെ ആത്മമിത്രമാണെന്ന വസ്തുതയുമുണ്ട് ഈ വാഴ്ത്തലിന് പിന്നില്‍.; ഷാരൂഖ് കത്രീനയുടെ നായകനായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും യാശ് രാജ് പ്രൊഡക്ഷന്‌സിന്റെ സിനിമയിലാണ്.
സല്‍മാന്‍-കരീനാ ജോഡികളുടെ നാലാമത്തെ ചിത്രമാണ് ഈ മാസം പതിനഞ്ചിന് തിയറ്ററുകളിലെത്തുന്ന ഏക് താ ടൈഗര്‍. ഏതായാലും ഷാരൂഖിന്റെ പുകഴ്ത്തലിന് സല്‍മാന്‍ അനുകൂലമായ മറുപടിയുമായി രംഗത്തെത്തിയാല്‍ സല്ലു-ഷാരൂഖ് ശത്രുതയ്ക്ക് ക്ലൈമാക്‌സാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല