1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബയിലെത്തിയ ബോളിവുഡ് ബാദുഷ ഷാറൂഖ് ഖാനു പരിക്കേറ്റതായി റിപ്പോര്‍ട്ട്. മകള്‍ സുഹാനയ്‌ക്കൊപ്പം ബീച്ചില്‍ ഫുട്‌ബോള്‍ കളിയ്ക്കുമ്പോഴാണ് അപകടമുണ്ടായത്.

രാ വണ്‍, ഡോണ്‍ 2 സിനിമകളുടെ തിരക്കേറിയ ഷൂട്ടിങിനുശേഷം നാലുദിവസത്തെ വിശ്രമത്തിനായാണ് ഭാര്യ ഗൗരി, മക്കളായ ആര്യന്‍, സുഹാന എന്നിവര്‍ക്കൊപ്പം ഷാറൂഖ് ദുബയിലെത്തിയത്.
പാം ജുമെയ്‌രയിലുള്ള വില്ലയില്‍ നടന്ന പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്തെ സുഹൃത്തുക്കളായ ഋത്വിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും ദുബയിലെത്തിയിട്ടുണ്ട്.

വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. വായനയും വീഡിയോ ഗെയിമുമായി സമയം കളയുന്നു. ചിരിയ്ക്കുമ്പോഴും ശ്വാസം വലിക്കുമ്പോള്‍ പോലും വേദനയുണ്ട്-മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.