ബോളിവുഡ് താരം ഷാറൂഖ് ഖാനെ തടഞ്ഞ സംഭവത്തില്‍ പ്രശ്നം മാപ്പ് പറച്ചിലില്‍ ഒതുക്കാനാവില്ലെന്ന് യു എസിനോട് ഇന്ത്യ.വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ഇന്ത്യയിലെ യു.എസ് ഡെപ്യൂട്ടി ചീഫിനെ അധികൃതര്‍ വിളിച്ച് വരുത്തി. ‘ആദ്യം തടഞ്ഞുവെക്കുക, പിന്നീട് മാപ്പു പറയുക എന്നത് അടുത്തിടെ ഒരു ശീലമായി മാറിയിട്ടുണ്ട്. ഇത് ഇനിയും തുടരാന്‍ പാടില്ല’ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.വിഷയം മാപ്പു പറയുന്നതില്‍ ഒതുക്കാന്‍ കഴിയില്ലെന്നും ഉയര്‍ന്ന തലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും വിദേശ സഹമന്ത്രി പ്രണീത് കൗറും വ്യക്തമാക്കി.
എന്നാല്‍ ഷാറൂഖ് ഖാനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചത് വംശീയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്് വ്യക്തമാക്കി.അദ്ദേഹത്തെ ‘തടഞ്ഞ്’ വെച്ചതല്ല ‘അല്‍പം വൈകി’യതാണ്. ഇതിനെ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമായി കാണരുത്. രണ്ടും രണ്ട് കാര്യങ്ങളാണ്. മാര്‍ക്് പറഞ്ഞു.ഈ വിഷയത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റില്‍ മാപ്പു പറയുകയാണെന്നും ഷാറൂഖ് മഹാനായ കലാകാരനാണെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും യു.എസ് അധികൃതര്‍ പറഞ്ഞു.
അതേസമയം, യേല്‍ യൂണിവേഴ്സിറ്റിയില്‍ ഷാറൂഖിന് ഊഷ്മള വരവേല്‍പ് ലഭിച്ചു. എല്ലായ്പോലുമെന്ന പോലെ ഇക്കുറിയും അവര്‍ എന്നെ തടഞ്ഞുവെച്ചുവെന്നാണ് ഇത് സംബന്ധിച്ച് ഷാറൂഖ് ചടങ്ങില്‍ പറഞ്ഞത്.വെള്ളിയാഴ്ചയാണ് യേല്‍ യൂണിവേഴ്സിറ്റിയുടെ അതിഥിയായെത്തിയ ഷാറൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട്മണിക്കൂറോളം തടഞ്ഞ് വെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല