ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാനാണെന്ന് ആരും സമ്മതിച്ചു തരും. എന്നാല്‍ ബോക്‌സ് ഓഫീസ് പരാജയങ്ങളും തുടര്‍ച്ചയായി സംഭവിയ്ക്കുന്ന വിവാദങ്ങളുമെല്ലാം കിങ് ഖാന്റെ പരസ്യമൂല്യത്തില്‍ വന്‍ ഇടിവ് വരുത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍കിട ബ്രാന്‍ഡുകളുമായി ഷാരൂഖ് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. കൂടാതെ പല ബ്രാന്‍ഡുകളും ഷാരൂഖിനെ കൈയൊഴിയുകയും ചെയ്തു. അവസാനമില്ലാതെ സംഭവിയ്ക്കുന്ന വിവാദങ്ങള്‍ മാത്രമല്ല പ്രായമേറി വരുന്നതും ഷാരൂഖിന്റെ പ്രഭാവം മങ്ങുന്നതിന് ഇടയാക്കുന്നുവെന്ന് പരസ്യരംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നു.
സ്‌റ്റേഡിയത്തില്‍ പുകവലിച്ചതിനു ഒട്ടേറെ തവണ പിഴയൊടുക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തില്‍ മദ്യപിച്ചെത്തി സുരക്ഷാ ഉദ്യോഗസ്ഥരോടു കയര്‍ത്ത സംഭവവും ഷാരൂഖിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. സെലിബ്രിറ്റിയാണെങ്കിലും മോശം പ്രതിച്ഛായയാണ് ഉള്ളതെങ്കില്‍ ഒരു ബ്രാന്‍ഡും എടുക്കില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കോള ഭീമന്‍ പെപ്‌സി കമ്പനി 2009 തന്നെ ഷാരൂഖുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. പ്രായം വര്‍ധിച്ചു വരുന്നതായിരുന്നു കാരണം. തുടര്‍ന്ന് അവര്‍ രണ്‍ബീര്‍ കപൂറിനെയാണു തെരഞ്ഞെടുത്തത്. കമ്പനി ലക്ഷ്യമിടുന്നതു യുവാക്കളെ ആയതിനാലായിരുന്നു നടപടി. എയര്‍ടെല്ലും ഷാരൂഖുമായുള്ള കരാര്‍ പുതുക്കിയില്ല.
ബെല്‍മോണ്ട്, വി-ജോണ്‍, നവരത്‌ന, ഡാബര്‍ സോന, ലക്‌സ് കോസി എന്നിങ്ങനെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ടാഗ് ഹ്യുവര്‍, ഹ്യുണ്ടായി, തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായി ഇപ്പോഴും ഷാരൂഖ് തുടരുന്നുണ്ട്. പരസ്യത്തിനും മറ്റുമായി ഒരു ദിവസത്തേക്ക് ഒന്നരക്കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത്. ഇത് ഭീമമായി തോന്നാമെങ്കിലും ഷാരൂഖിന്റെ എതിരാളിയായി കണക്കാക്കപ്പെടുന്ന അമീര്‍ വാങ്ങുന്നത് ഇതിന്റെ ഇരട്ടിയോളം തുകയാണ്.
P
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല