അവസാനം ഷാരൂഖ് ഖാന്റെ കുടുംബത്തിലും പെണ്ണിനെ ചൊല്ലി വഴക്ക്? ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ ഷാരൂഖ് അടുത്തിടെയായി ഒരു പ്രണയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രണയ കഥയിലെ നായിക മറ്റാരുമല്ല ഡോണില്‍ ഷാരൂഖിനൊപ്പം അഭിനയിച്ച പ്രിയങ്ക ചോപ്ര തന്നെ!
ജന്റില്‍മാന്‍ എന്ന പേരെടുത്ത ഷാരൂഖിനെ കുറിച്ച് പരക്കുന്ന കഥ ആര്‍ക്കും ഒറ്റയടിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതേസമയം ഷാരൂഖിന്റെ ഭാര്യ ഗൗരിയും ഇക്കഥ വിശ്വസിച്ച മട്ടാണത്രെ. ഇതെച്ചൊല്ലി ഇരുവരും തെറ്റിയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, പ്രിയങ്ക കൂളായാണ് ഈ വാര്‍ത്തയെ നേരിടുന്നത്. ഇതിനു പിന്നില്‍ ഗൗരിയുടെ അടുത്ത സുഹൃത്തായ നീലം കോത്താരിയാണെന്നാണ് പ്രിയങ്ക പറയുന്നത്.
അതേസമയം, പക്കാ കുടുംബസ്‌ഥനായ ഷാരൂഖ് ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉറപ്പിച്ചു പറയുന്നത്. ഇതെ കുറിച്ച് പ്രതികരിക്കാത്തത് ഷാരൂഖിന്റെ ജന്റില്‍നെസാണെന്നും ഇവര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല