![](https://www.nrimalayalee.com/wp-content/uploads/2021/08/Shashi-Tharoor-Sunanda-Pushkar-death-case-Court-verdict.jpg)
സ്വന്തം ലേഖകൻ: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്.
2014 ജനുവരിയി 17നായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോടതി വിധിയ്ക്ക് പിന്നാലെ നീതിപീഠത്തിന് നന്ദിയെന്നാണ് ശശി തരൂർ പ്രതികരിച്ചത്. ഏഴുവർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ ഭാര്യയുടെ മരണം രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിയിച്ചിരുന്നു.
തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന പോലീസിന്‍റെ ആവശ്യം രാഷ്ട്രീയ എതിരാളികളാണ് ചർച്ചയാക്കിയിരുന്നത്. ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല