വര്‍ഗീസ് ഡാനിയേല്‍
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഷെഫില്‍ഡ് ലെയ്ന്‍ ടോപ്പ് ഡബ്ല്യൂ.എം.സി (45, Hatfield house lane,S5 6HU) ഹാളില്‍ വെച്ചു സെപ്റ്റംബര്‍ 10നു നടത്തുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള പ്രഛന്ന വേഷ മത്സരങ്ങളോടെ രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 8 മണി വരെ ഉണ്ടായിരിയ്ക്കും. വിശിഷ്ട അതിഥികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചു നമ്മുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും മലയാളി മങ്ക, കേരള ശ്രീമാന്‍ മത്സരങ്ങളും മറ്റുകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേറും.
കേരള തനിമയില്‍ ഉള്ള ആഘോഷങ്ങളില്‍ പങ്കുചേരുവാനും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും കുടക്കീഴില്‍ ഒന്നിക്കുവാനും ഷെഫീല്‍ഡില്‍ ഉള്ള എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.കലാപരിപാടികളിലും മറ്റു മത്സരങ്ങളിലും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 5നു മുമ്പായി സെക്രട്ടറിയുടെ പക്കല്‍ പേരു നല്‍കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല