എസ്.കെ.സി.എയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ ഫെയറും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങളും 20 ആഗസ്റ്റ് 2011ന് ഷെഫീല്‍ഡ് ലെയ്ന്‍ ടോപ്പില്‍ ഉള്ള സെന്റ് പാട്രിക്ക് സ്‌ക്കൂള്‍ ഗ്രൗഡില്‍ വെച്ചുനടത്താന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തദവസരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ മിതമായ നിരക്കില്‍ ഫുഡ് സ്റ്റാളുകളില്‍ ലഭിക്കുന്നതായിരിയ്ക്കും.
കലാമത്സരങ്ങള്‍ (9മണി മുതല്‍ 12 മണിവരെ)
പ്രസംഗമത്സരം ( കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)
ഗാന മത്സരം ( കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)
കഥാ രചന ( കുട്ടികള്‍)
കവിത രചന (കുട്ടികള്‍)
ചിത്രരചന( കുട്ടികള്‍)
കായിക മത്സരങ്ങള്‍ (12 മണി മുതല്‍ 5 മണി വരെ)
100 മീ. ഓട്ടം ( കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)
2X100 മീ. റീലേ ( സ്ത്രീകള്‍, പുരുഷന്‍മാര്‍)
ലെമണ്‍ സ്പൂണ്‍ ( കുട്ടികള്‍, സ്ത്രീകള്‍)
ചാക്കിലോട്ടം ( കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍)
കാല്‍ കെട്ടിയോട്ടം ( കുട്ടികള്‍, കപ്പിള്‍സ്)
കബഡി ( സ്ത്രീകള്‍, പുരുഷന്‍മാര്‍)
വടംവലി ( സ്ത്രീകള്‍, പുരുഷന്‍മാര്‍)
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 15നു മുമ്പായി കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ് വിജയികള്‍ക്കുള്ള സമ്മാനം ഓണാഘോഷ വേളയില്‍ വിതരണം ചെയ്യുന്നതായിരിയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല