ഷെഫീല്‍ഡ്: ഷെഫീല്‍ഡ് ബാഡ്മിന്റണ്‍ ക്ലബ്ബും കേരള കള്‍ച്ചറല്‍ അസോസിയേനും സംയുക്തമായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ഡബിള്‍സ് മത്സരത്തില്‍ ജിം തൊടുകയില്‍ – ബൈജു വര്‍ഗ്ഗീസ് സഖ്യം ജേതാക്കളായി. സജിന്‍ രവീന്ദ്രന്‍ – ജെയ്‌സണ്‍ മാത്യു ടീം രണ്ടാം സ്ഥാനവും ഷൈജു പോള്‍ – ഹരികുമാര്‍ വാസുദേവന്‍ ടീം മികച്ച ഡ്രസ് കോഡിനുളള സമ്മാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുളള ട്രോഫിയും ക്യാഷ് അവാര്‍ഡും എസ്‌കെസിഎയുടെ ഓണാഘോഷത്തോട് അനുബന്ധിച്ചുളള പരിപാടിയില്‍ വിതരണം ചെ്യ്യും.ഫോര്‍വെയ്ല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്. പന്ത്രണ്ട് ടീമുകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല