പ്രശസ്ത വചന പ്രഘോഷകാനും പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളി വി.സിയും ഡിവൈന്‍ ടീമും നയിക്കുന്ന ധ്യാനം വെളിയാഴ്ച തുടങ്ങും. ഷെഫീല്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 9,10,11 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയും പതിനൊന്നാം തീയ്യതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനും ധ്യാനത്തിനായി ഒരുക്കിയിട്ടുണ്ട്. ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ അഡ്വസൈര്‍ ഫാ.ജോയ് ചേറാടിയില്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മാത്യു: 07983417360
വിന്‍സന്റ് വര്‍ഗീസ്: 07878607862
സിബി മാനുവല്‍: 07886190779
പള്ളിയുടെ വിലാസം: ST.PATRICKS CATHOLIC CHURCH, BARNSLEY ROAD, S50QF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല