ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മ യുടെയും സംയുക്ത തിരുനാള്‍ ആഘോഷ്‌ങ്ങള്‍ക്കായി ഷെഫീല്‍ഡ് ഒരുങ്ങി. സെന്റ് പാട്രിക് ദേവാലയത്തില്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രസുദേന്തി വാഴ്‌ചയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. സിറിള്‍ ഇടമന, ഫാ. ജോയി ചെറാടിയില്‍ , ഫാ. ജോസഫ് ഐലുക്കുന്നേല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരാകും.
കമനീയമായി അലങ്കരിച്ച് മോടി പിടിപ്പിച്ച അള്‍ത്താരയിലാണ് തിരുനാള്‍ കുര്‍ബാന നടക്കുക. ദിവ്യബലിയെ തുടര്‍ന്ന് ഭക്ത്യാധരപൂര്‍വമായ തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കം കുറിക്കും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് അലങ്കരിച്ച് മോടിപിടിപ്പിച്ച വഴികളില്‍ കൂടി നടത്തുന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികളെ ഭക്തിയുടെ നിറവില്‍ ആറാടിക്കും. പ്രക്ഷിണംതിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ജോണ്‍ റോസ്‌റ്റതോണ്‍ വിശ്വാസകുര്‍ബാനയുടെ ആശിര്‍വാദവും സമാപന സന്ദേശവും നല്‍കും.
തുടര്‍ന്ന് കലാസന്ധ്യക്ക് തുടക്കമാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളുണ്ടാകും. 40 കുട്ടികള്‍ അണിനിരക്കുന്ന പൌരസ്ത്യ -പാശ്ചാത്യഭാരതീയ പാരമ്പര്യങ്ങള്‍ കോര്‍ത്തിണക്കി തോമാശ്ലീഹയുടെ ഭാരതീയ രംഗപ്രവേശനം ഉള്‍പ്പെടെയുള്ളപരിപാടികള്‍ കോര്‍ത്തിണക്കിയുള്ള രംഗപൂജയോടെ കലാസന്ധ്യയ്‌ക്ക് തുടക്കംകുറിക്കും.
കലാപരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മാത്യു മുഖച്ചിറ-07983417360
വിന്‍സെന്റ് വര്‍ഗീസ്- 0788607862
സിബി മാനുവല്‍- 07886190779
പള്ളിയുടെ വിലാസം
St Patric Catholic Church
Lane top
S50 2I
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല