ജൂണ്‍ 24 ന് നടക്കുന്ന ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ അണിനിരക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.
ചെണ്ടമേളം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബാന്‍ഡും മുത്തുക്കുടകളും തുടങ്ങിയവ പ്രദക്ഷിണത്തിന്റെ സവിശേഷതകളാണ്. കമനീയമായി അലങ്കരിച്ച അള്‍ത്താരയിലാണ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക.തിരുനാള്‍ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല