1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

സാബു ചുണ്ടക്കാട്ടില്‍

ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസങ്ങളിലായി നടന്നു വരുന്ന കൊന്തമാസാചരണത്തിന്റെ സമാപനം പതിനാലാം തിയ്യതി വെള്ളിയാഴ്ച നടക്കും. സെന്റ്‌ പാട്രിക്സ് കാത്തലിക് പള്ളിയില്‍ വൈകുന്നേരം 5.30 നു നടക്കുന്ന ആഘോഷ പൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഗ്ലാസ്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോയി ചെറാടിയില്‍ തിരു കര്‍മ്മ നാളില്‍ മുഖ്യ കാര്‍മികനാകും, ജപമാല, ലദിഞ്ഞ്, പാച്ചോര്‍നേര്‍ച്ച, എന്നിവയും അന്നേ ദിവസം നടക്കും. ജപമാല സമാപനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എവരെയും സ്പിരിച്വല്‍ ഡയറക്ട്ടര്‍ ഫാ: ജോയ് ചെറാടിയില്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
St Patricks Catholic Church
Sheffield
S50QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.