സ്വന്തം ലേഖകന്‍: യുഎസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്റെ വളര്‍ത്തു മാതാപിതാക്കള്‍ സ്വന്തം മകള്‍ക്കു മേലുള്ള അവകാശം ഉപേക്ഷിച്ചു. ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും അവരുടെ നാലു വയസുള്ള സ്വന്തം മകള്‍ക്കുമേലുള്ള അവകാശങ്ങള്‍ ഉപേക്ഷിക്കുന്നതായി കോടതിക്കു മുന്പാകെ എഴുതി നല്കി. നവംബര്‍ ഏഴിന് ഷെറിനെ കാണാതായി രണ്ടു ദിവസത്തിനകം ഈ കുഞ്ഞിനെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മാതാപിതാക്കളുടെ ബന്ധുവിന്റെ കൂടെയാണ്.
എറണാകുളം സ്വദേശികളായ വെസ്‌ലിയും സിനിയും ഷെറിന്റെ മരണത്തില്‍ അറസ്റ്റിലാണ്. സ്വന്തം മകളെ തിരിച്ചുകിട്ടാന്‍ ദന്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. സ്വന്തം മകള്‍ക്കുമേലുള്ള അവകാശങ്ങള്‍ ഉപേക്ഷിക്കുന്നതായി വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. നാലു വയസുകാരി ഇനി ബന്ധുവിന്റെ സംരക്ഷണത്തില്‍ തുടരുമെന്നാണു റിപ്പോര്‍ട്ട്.
ഷെറിനെ കാണാതായി രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ കണ്ടെത്തുകയായിരുന്നു. വെസ്‌ലിക്കെതിരേ കൊലപാതക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സിനിക്കെതിരേ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്ന ഗുരുതര കുറ്റവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല