നിശ്ശബ്ദതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എത്രയൊക്കെ പറഞ്ഞാലും നിശ്ശബ്ദത വല്ലാത്ത പ്രതിരോധ മാര്‍ഗമാണെന്ന കാര്യത്തില്‍ ആരും തര്‍ക്കത്തുമില്ല. എന്തായാലും ലോകം നിശ്ശബ്ദതയുടെ പ്രാധാന്യം തിരിച്ചറിയുന്ന സമയമാണിത്. നിശ്ശബ്ദതയുടെ പ്രാധാന്യം കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍ പോപ്പ് ബെനഡിക്ട് രണ്ടാമനും തിരിച്ചറിഞ്ഞു എന്നതാണ് സത്യം. അധികമൊന്നും ബഹളമുണ്ടാക്കാതെ നിശ്ശബ്ദതായിരുന്ന് കാര്യങ്ങളെ നോക്കികാണാനാണ് പോപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവിതത്തില്‍ നിശ്ശബ്ദതയ്ക്കും അതിന്റേതായ സ്ഥാനമുണ്ടെന്നും മിണ്ടാതിരുന്ന് അതിന്റെ സംഗീതമാസ്വാദിക്കാനുമാണ് പോപ്പ് പറഞ്ഞിരിക്കുന്നത്. ശബ്ദങ്ങള്‍കൊണ്ട് ലോകത്തെ നശിപ്പിക്കാതെ നിശ്ശബ്ദതകൊണ്ട് ഭൂമിയെ സൗന്ദര്യമുള്ളതാക്കാനും പോപ്പ് ആവശ്യപ്പെടുന്നു. ജീവിതത്തില്‍ ശബ്ദത്തിനുള്ള പ്രാധാന്യംതന്നെ നിശ്ശബ്ദതയ്ക്കും ഉണ്ടെന്നും പോപ്പ് പറയാതെ പറയുന്നുണ്ട്. ആശയവിനിമയ ദിവസത്തിന്റെ ആഘോഷത്തില്‍വെച്ചാണ് ശബ്ദങ്ങളും വാക്കുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോപ്പ് തുറന്നടിച്ചത്.
നിശ്ശബ്ദത ആശയവിനിമയത്തിന്റെ ആന്തരികഘടകമാണ്. നിശ്ശബ്ദതയില്ലെങ്കില്‍ വാക്കുകള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെടുകയും ആശയത്തിന്റെ കരുത്ത് ചോര്‍ന്ന് പോകുകയും ചെയ്യും- തന്റെ പ്രസംഗത്തില്‍ പോപ്പ് വ്യക്തമാക്കി. നിശ്ശബ്ദരായിരിക്കുമ്പോള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അത് പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തെ കേള്‍ക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉച്ചത്തില്‍ സംസാരിച്ചിട്ട് കാര്യമില്ല. നിശ്ശബ്ദരായിരിക്കുമ്പോള്‍ മാത്രമേ ലോകത്തിന്റെ ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളു- പോപ്പ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല