‘ദ ഡിസയര്‍’ എന്ന ചിത്രത്തിലൂടെ നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന ശില്പ ഷെട്ടി അഭിനയത്തോട് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നു.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് മടങ്ങിവരുന്നത്. എന്നാല്‍ ഇതൊരു രണ്ടാം വരവല്ല. ഈ ചിത്രത്തിന് ശേഷം മറ്റു സിനിമകള്‍ കമ്മിറ്റ് ചെയ്യേണ്ടെന്നാണ് എന്റെ തീരുമാനം. ഇപ്പോള്‍ എന്നെ സംബന്ധിച്ചടത്തോളം പ്രഥമ പരിഗണന നല്‍കേണ്ട കാര്യങ്ങള്‍ മറ്റു പലതുമാണ്, ബിസിനസ്, യാത്രകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍- ശില്പ മാദ്ധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘ദ ഡിസയര്‍’ എന്ന ചിത്രം പ്രതീക്ഷിച്ചതിലും താമസിച്ചതാണ് പ്രശ്നമായത്. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള രണ്ടാം വരവായി ഇതു തോന്നിയേക്കാമെന്നും ശില്പ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് സിനിമകള്‍ ഒന്നും ചെയ്യുന്നല്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം ബിസിനസിനൊപ്പം പരസ്യ ചിത്രങ്ങളും മിനിസ്ക്രീനിലെ പരിപാടികളും തുടരുമെന്നും ശില്പ ഷെട്ടി പറഞ്ഞു.
സിനിമാസംവിധായക ആവണമെന്ന് തോന്നിയിട്ടില്ല. എന്നാല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ താല്പര്യമുണ്ടെന്നും ഈ ബോളിവുഡ് സുന്ദരി വെളിപ്പെടുത്തി.
ചൈനീസ് നടന്‍ സിയ യൂ ആണ് ഈ ചിത്രത്തിലെ നായകന്‍. ശില്പ ഷെട്ടി തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ‘ദ ഡിസയറ’ിനുണ്ട്.
സിനിമാരംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള ശില്പയുടെ തീരുമാനം പല അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ശില്പ ഗര്‍ഭിണിയാണെന്നും മാതൃത്വത്തിന്റെ മധുരം നുണയാനുമാണ് അഭിനയം നിര്‍ത്തുന്നതെന്നും പറയപ്പെടുന്നു. 2009ലാണ് ശില്പ ബിസിനസുകാരന്‍ രാജ് കുന്ദ്രയെ വിവാഹം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല