1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2025

സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഫെബ്രുവരി 12-ന് പുനരാരംഭിക്കുമെന്ന് നടത്തിപ്പുകാരായ ശുഭം ഗ്രൂപ്പ് അറിയിച്ചു. നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്.

ബുധനാഴ്ച രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ നാലുമണിക്കൂറുകൊണ്ട് കാങ്കേശന്‍ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെടും. ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദരരാജ് പൊന്നുസാമി അറിയിച്ചു.

ശ്രീലങ്കയില്‍ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. എന്നാല്‍, സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 10 കിലോഗ്രാം ആയി കുറയും. പ്രത്യേകം ഫീസു നല്‍കിയാല്‍ 70 കിലോ വരെ കൊണ്ടുപോകാം.

കാലവര്‍ഷം കാരണം നവംബര്‍ അഞ്ചിന് നിര്‍ത്തിവെച്ച കപ്പലിന്റെ സര്‍വീസ് പുനരാരംഭിക്കുന്നത് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ww.sailsubham.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സര്‍വീസ് നിര്‍ത്തിവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.