1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2016

അലക്‌സ് വര്‍ഗീസ്: ‘ഡാന്‍ഡിംഗ് ഡ്രംസ്’ എ നൃത്ത ശില്‍പവുമായി പ്രശസ്ത നര്‍ത്തകിയും ചലച്ചിത്രതാരവുമായ ഉര്‍വശി ശോഭന വീണ്ടും യുകെയിലെത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ‘കൃഷ്ണ’ നൃത്തശില്‍പത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷമാണ് പതിനാലംഗ സംഘം യുകെയില്‍ മൂന്നിടങ്ങളിലായി ഡാന്‍സിംഗ് ഡ്രംസ് അവതരിപ്പിക്കുത്. 2016 ഒക്ടോബര്‍ 15ന് ലണ്ടന്‍ മൈല്‍ ഏന്‍ഡ് ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഹാളിലും 16ന് എയില്‍സ് ബെറി വാ’ര്‍സൈഡ് തീയറ്ററിലും, 19ന് ലെസ്റ്റര്‍ അഥീനയിലുമാണ് പരിപാടി നടക്കുന്നത്.

ലണ്ടനിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (www.vedagram.uk) ഇന്ത്യ നൗവുമാണ് (www.indianow.co.uk) പരിപാടി സംഘടിപ്പിക്കുത്. ഹൈ വിക്കമിലെ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയാണ് ചാരിറ്റി പാര്‍ട്ണര്‍ (www.rncc.org.uk). 2014 ഫെബ്രുവരിയില്‍ ബ്രെയിന്‍ ട്യൂമര്‍ മൂലം അന്തരിച്ച റയന്‍ നൈനാന്റെ സ്മരണാര്‍ഥമാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഇ് ഇന്ത്യയിലും യുകെയിലുമായി രോഗബാധിതരായ നിരവധി കുട്ടികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സഹായ ഹസ്തം നീട്ടാറുണ്ട് ആര്‍എന്‍സിസി.

വിവിധ താളരൂപങ്ങളെ സമന്വയിപ്പിച്ച്, നിറങ്ങളുടെ മായക്കാഴ്ചയൊരുക്കി, അലൗകിക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഭരതനാട്യത്തിലധിഷ്ഠിതമായ ഡാന്‍ഡിംഗ് ഡ്രംസ് ട്രാന്‍സ് ഭാരതീയ നാട്യ പൈതൃകത്തെ വരച്ചു കാട്ടാനാണ് ശ്രമിക്കുത്. ശിവപുരാണം, മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍, മഗ്ദലന മറിയം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും ബോധധാരക്കൊപ്പം അനാവൃതമാക്കപ്പെടുകയാണ് ഇവിടെ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഖവാലി, ബോളിവുഡ്, ഇലക്ട്രോണിക് എിങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലകളേയും സമന്വയിപ്പിക്കു പശ്ചാത്തലം കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്കായിരിക്കും കൂട്ടിക്കൊണ്ടു പോവുക.

പാശ്ചാത്യ, ഏഷ്യന്‍, ഭാരതീയ സംഗീത സംസ്‌കാരങ്ങളിലൂടെ ആധ്യാത്മികതയെ ഏകീകരിക്കു ഇതിന്റെ ആശയം ഇന്ത്യന്‍ സംഗീത നൃത്ത ലോകത്തെ ആചാര്യന്‍മാരുടെ സംഭാവനകളെ യുകെയിലെ കലാപ്രേമികള്‍ക്കുള്ളില്‍ സ്ഥാനമുറപ്പിക്കുതില്‍ ഉല്‍പ്രേരകമാകും. അഭിനേത്രിയും നര്‍ത്തകയും നൃത്താധ്യാപികയുമായ പദ്മശ്രീ ശോഭനയ്‌ക്കൊപ്പം അനന്തകൃഷ്ണന്‍ മൃദംഗത്തിലും ഗായകനും സംഗീത സംവിധായകനുമായ പാലക്കാട് ശ്രീറാം പുല്ലാങ്കുഴലിലും പ്രിഥ്വി ചന്ദ്രശേഖര്‍ കീബോര്‍ഡിലും പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ പിണിയില്‍ പ്രശസ്ത ഗായിക പ്രീതി മഹേഷും നര്‍ത്തകി കൂടിയായ ശ്രീവിദ്യയുമെത്തും. കലാര്‍പ്പണയിലെ കലാകാരന്‍മാരും കലാകാരികളുമാണ് ശോഭനയ്‌ക്കൊപ്പം അരങ്ങിലെത്തുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07780111475 / 07886530031

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

vedagram.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.