നീലചിത്രങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. മിക്കവാറും പേരും കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ ഇപ്പോഴും കാണുന്നുണ്ടാകും. എന്തായാലും വളരെ സൂക്ഷിച്ച് മാത്രമാണ് നീലചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരുമറിയാതെ കാണുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് നീലചിത്രങ്ങള്‍ എന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തില്‍ നീലചിത്രങ്ങള്‍ വാങ്ങാന്‍ പോകുന്ന രീതിയൊക്കെ എല്ലാവര്‍ക്കും ഓര്‍മ്മ കാണുമല്ലോ? എന്നാല്‍ ബെര്‍ക്ക്ഷെയറിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഞെട്ടിപ്പോയി. കാരണം വേറൊന്നുമല്ല, അവരുടെ വീടിന്റെ വാതില്‍ക്കലും റോഡിലുമെല്ലാം നിറയെ നീലചിത്രങ്ങള്‍ കിടക്കുന്നു.
ബെര്‍ക്ക്ഷെയറിലെ മെയ്ഡന്‍ഹെഡിലെ പിങ്കീസ് റോഡിലാണ് നീലചിത്രങ്ങള്‍ ചിതറിക്കിടന്നത്. നാട്ടുകാര്‍ നോക്കുമ്പോള്‍ വീടിന്‍റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു തെരുവ് നിറയെ നീലചിത്ര സി ഡികള്‍. ആരോ ഉപേക്ഷിച്ചിട്ടു പോയ ഈ സി ഡി-കള്‍ വഴിയില്‍ മീറ്ററുകളോളം നീളത്തില്‍ നിരന്നു കിടക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിന്‍റെ ഞെട്ടലിലായ പരിസരവാസികള്‍ ഈ സി ഡി കുട്ടികളുടെ കയ്യില്‍ എത്താതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചു. അതിരാവിലെ കടന്നു പോയ വാഹനങ്ങളുടെ അടിയില്‍ പേട്ട് കുറെ സി ഡി-കള്‍ പൊട്ടി പോയിരുന്നു.
ഗ്രഹാം മന്ന് എന്ന മധ്യവയസ്കന്‍റെ വീടിന് പുറത്താണ് കൂടുതല്‍ സി ഡികള്‍ കണ്ടെത്തിയത്. അയല്‍വാസി ഇത് കണ്ടെതിനെ തുടര്‍ന്നു അദ്ദേഹത്തെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഈ തെരുവിലൂടെ പോയ യാത്രക്കാര്‍ കുറെ സി ഡി-കള്‍ കൈക്കലാക്കിയിരിക്കാം എന്നു കരുതപ്പെടുന്നു. ചില ആളുകള്‍ സി ഡി പ്ലെയറില്‍ ഇട്ടു പരിശോധിച്ച്മ നസിലാക്കുകയായിരുന്നു. ചില രസികന്മാരായ ഡ്രൈവര്‍മാര്‍ ഈ സി ഡിയുടെ മുകളിലൂടെ വാഹനം ഓടിക്കാന്‍ വിസമ്മിതിച്ചതോടെ ഗതാഗത കുരുക്ക് ഉണ്ടായി. ഈ സി ഡികള്‍ ഇവിടെ വന്നതിന്‍റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ് ഇപ്പോള്‍. പിടിച്ചെടുത്ത സി ഡികള്‍ നശിപ്പിക്കാനുള്ള പരിപാടിയിലാണ് പോലീസ്.
എന്തായാലും നീലചിത്രങ്ങളുടെ തെരുവായി മാറിയ ബെര്‍ക്ക്ഷെയറിലെ പിങ്കീസ് റോഡ് ഇനിമുതല്‍ നീലതെരുവ് എന്നറിയപ്പെടുമോ എന്നറിയില്ല. എന്തായാലും സംഗതിയുടെ പിന്നിലുള്ള കഥകേള്‍ക്കാന്‍ തയ്യാറെടുക്കുകയാണ് സ്ഥലവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല