സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് മൊസൂളില്‍ നിന്നുള്ള അമ്മയും രണ്ടു കുഞ്ഞുങ്ങളും, പറയാനുള്ളത് ഭക്ഷണവും വെള്ളവുമില്ലാത്ത നരകത്തെക്കുറിച്ച്. ആഭ്യന്തര യുദ്ധവും ഐഎസ് ആക്രമണവും നിലംപരിശാക്കിയ വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നാണ് വിശന്ന് എല്ലൊട്ടിയ തന്റെ രണ്ട് മക്കളെ നിസഹായയായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ ചിത്രം ലോക ശ്രദ്ധയിലെത്തിയത്.
പോഷകാഹാരക്കുറവ് അതിരൂക്ഷമായ തന്റെ രണ്ട് മക്കളെയും കൊണ്ട് ഹന്‍ഷാം അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഒരമ്മ, രാജ്യാന്തര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ മക്കള്‍ ഇതിനകം മരിച്ച് കഴിഞ്ഞുവെന്ന് ആ അമ്മ വിലപിച്ചു പറഞ്ഞു. ഇത് തനിക്കും, തന്റെ ഭര്‍ത്താവിനും, അവര്‍ക്കും ബുദ്ധിമുട്ടാണ്. അവര്‍ മരിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ജീവിക്കുന്നു എന്ന് കരുതാന്‍ സാധിക്കില്ലെന്ന് മാതാവ് ബിബിസിയോട് പറഞ്ഞു.
എല്ലൊട്ടിയ, വാരിയെല്ലുകള്‍ വ്യക്തമായി കാണുന്നു ആ രണ്ട് കുട്ടികളുടെ ചിത്രങ്ങള്‍ ബിബിസിലൂടെ ലോകം മുഴുവന്‍ കണ്ടു. മക്കളെ മൊസൂളില്‍ നിന്നും പുറത്തെത്തിക്കണമെന്ന് താന്‍ ഐഎസ് ഭീകരരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരാകരിക്കുകയായിരുന്നുവെന്ന് മാതാവ് വ്യക്തമാക്കി. പിന്നീട്, ഇറാഖി സൈന്യം മൊസൂള്‍ തിരിച്ച് പിടിച്ചതിന് ശേഷമാണ് ഈ കുടുംബം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പലായാനം ചെയ്തത്.
ഐഎസിന്റെ പിടിയില്‍ നിന്നും മോചിതമായെങ്കിലും അഭയാര്‍ത്ഥി ക്യാമ്പിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. കടുത്ത ഭക്ഷ്യജലക്ഷാമാണ് ഒരോ ദിനവും ക്യാമ്പിലും അനുഭവപ്പെടുന്നത്. കഴിഞ്ഞ നാല് ദിവസമായി താനും കുടുംബവും ക്യാമ്പിലെത്തിയിട്ടും ഭക്ഷണം ലഭിച്ചിട്ടില്ല. വസ്ത്രം ലഭിച്ചിട്ടില്ലെന്ന് മാതാവ് ബിബിസിയോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല