സ്വന്തം ലേഖകന്‍: ഒന്നിലധികം ലൈംഗിക പങ്കാളികളും സെക്‌സ് പാര്‍ട്ടികളും, മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം. പാക്കിസ്താന്‍ രാഷ്ട്രിയത്തിലെ ഏറ്റവും ശക്തമായ സ്ത്രീയായിരുന്ന മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത് റോഷന്‍ മിര്‍സ എഴുതിയ ഇനഡീസന്റ് കറസ്‌പോണ്ടന്‍സ് എന്ന പുസ്തമാണ്.
1977 ല്‍ പാക്കിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ വധിക്കപ്പെട്ടതിനെ തുടര്‍ന്നു തടവിലാക്കപ്പെട്ട ബേനസീര്‍ പിന്നീട് പാക്കിസ്താന്‍ രാഷ്ട്രിയത്തിലെ ഏറ്റവും കരുത്തയായ സ്ത്രീയായി. എന്നാല്‍ ബേനസിറിന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍കൊണ്ട് വായനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍ മിര്‍സ.
തന്റെ പകുതി പ്രായം മാത്രം പ്രായമുണ്ടായിരുന്ന ഒരു വ്യക്തിയുമായി ബേനസീറിന് ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ലണ്ടനില്‍ വച്ച് അവര്‍ സംഘടിപ്പിച്ചിരുന്ന സെക്‌സ് പാര്‍ട്ടികളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. പാകിസ്ഥാനിലെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന ഷെറി റഹ്മാന്‍ യുകെയിലും ദുബായിലും നിരവധി വി ഐ പി സെക്‌സ് പാര്‍ട്ടികളില്‍ ബേനസീറിനെ അവതരിപ്പിച്ചു എന്നും പുസ്തത്തില്‍ പറയുന്നു. ബിസിനസുകാരായ നിരവധി സമ്പന്നര്‍ ഇവരുടെ പാര്‍ട്ടിക്ക് എത്തിരുന്നു.
ഭുട്ടോ കുടുംബം ലണ്ടനില്‍ വാങ്ങിയ വില്ലയിലും സെക്‌സ് പാര്‍ട്ടികള്‍ നടത്തിരുന്നു എന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും റോഷന്‍ മിര്‍സ പറയുന്നു. പ്രമുഖ ബിസിനസുകാരനായ ആസിഫ് അലി സര്‍ദാരിയാണ് ബേനസിറിന്റെ ഭര്‍ത്താവ്. ബേനസീര്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കുന്ന കാലത്ത് അവരുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗീക ജീവിതത്തെക്കുറിച്ചും മുന്‍ ക്രിക്കറ്റ് താരം ഇമ്രന്‍ ഖാന്‍ തന്റെ ജീവചരിത്രത്തില്‍ നേരത്തെ വെളിപ്പെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല