സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്. ലാഹോറിലെ മതപഠന കേന്ദ്രത്തിലെ പരിപാടിക്കിടെയാണ് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി ഷരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. പാക്ക് വിദേശകാര്യ മന്ത്രിക്കെതിരെ മഷിയാക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണു മുന്‍ പ്രധാനമന്ത്രിക്കെതിരെയും സമാന രീതിയില്‍ ആക്രമണം ഉണ്ടാകുന്നത്.
ലാഹോറിലെ ജാമിയ നാമിയ മതപഠന കേന്ദ്രത്തില്‍ മുഖ്യാതിഥിയായി സംസാരിക്കാനെത്തിയതായിരുന്നു ഷരീഫ്. ഷരീഫിന്റെ ചെവിക്കും മുതുകിലുമാണ് ചെരുപ്പ് വന്നുവീണത്. മതാനൂകൂല മുദ്രാവാക്യങ്ങളും അക്രമസമയത്ത് വിദ്യാര്‍ഥി വിളിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അബ്ദുല്‍ ഗഫൂര്‍, സാജിദ് എന്നിവരാണ് അക്രമത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അപ്രതീക്ഷിതമായി വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെ മഷിയാക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് നടപടിക്രമം സംബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതി ബില്ലിലെ ചില വാക്കുകള്‍ സംബന്ധിച്ച് രാജ്യത്തു വിവാദം പുകയുന്നതിനിടെയാണ് ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല