സ്വന്തം ലേഖകന്‍: നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് പ്രേക്ഷകരുടെ മനസു കീഴ്ടടക്കാന്‍ എത്തുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ. വെള്ളിയാഴ്ചയാണ് ഷോലെ പാകിസ്ഥാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇത്തവണ സാധാരണ 2ഡി പ്രദര്‍ശനത്തിനൊപ്പം ചില തിയറ്ററുകളില്‍ 3ഡിയിലും ഷോലെ കാണാം.
എന്നാല്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായ ഷോലെക്കെ പഴയ കാലത്തെ ആവേശം ഇപ്പോഴില്ല എന്നാണ് വിതരണക്കാര്‍ പറയുന്നത്. ആദ്യ രണ്ടു ദിവസത്തെ പ്രേക്ഷകരുടെ പ്രതികരണം ആശാവഹമല്ലെന്നാണ് വിതരണക്കാരായ ജിയോ ഫിലിംസ് വക്താവ് പറയുന്നത്.
എന്നാല്‍, നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഏഴാം ഭാഗം കാരണമാണ് ഷോലെക്ക് തിരക്ക് കുറവെന്നാണ് തിയറ്റര്‍ ഉടമകളുടെ അഭിപ്രായം. നേരത്തെ, കറാച്ചിയിലെ ഷോലെയുടെ ആദ്യ പ്രദര്‍ശനത്തില്‍ പാകിസ്ഥാനിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു.
ഇന്ത്യയിലെ സര്‍വകാല ഹിറ്റായ ചിത്രത്തെക്കുറിച്ച് രക്ഷിതാക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് പ്രദര്‍ശനം കാണാനെത്തിയ യുവാക്കള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ചിത്രം കാണാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
അമിതാഭ് ബച്ചന്‍ ,ധര്‍മ്മേന്ദ്ര, അംജദ് ഖാന്‍, സഞ്ജീവ് കുമാര്‍, രേഖ. ജയ ഭാധുരി എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ഷോലെ വരും ദിവസങ്ങളില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിനെ മറികടക്കും എന്ന പ്രതീക്ഷയിലാണ് വിതരണക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല